'ബിസ്മി സ്‌പെഷ്യല്‍' സിനിമ നിര്‍മാതാവ് ഫൈസല്‍ ഫരീദ് എന്ന പ്രചാരണം വ്യാജം; വാര്‍ത്ത പിന്‍വലിച്ചു ജന്മഭൂമി തടിയൂരി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസ് പ്രതിയായ ഫൈസല്‍ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണം ശക്തിപ്രാപിച്ചതിനു പിന്നാലെയാണ് വ്യാജ വാര്‍ത്ത നല്‍കിയത്. ഇതിന്റെ ചുവട് പിടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍കൂടി ഇതേ വാര്‍ത്ത ഏറ്റുപിടിച്ചു.

Update: 2020-07-23 15:27 GMT

കോഴിക്കോട്: നിവിന്‍ പോളി നായകനായ 'ബിസ്മി സ്‌പെഷ്യല്‍' എന്ന സിനിമയ്ക്ക് പണം മുടക്കിയത് ഫൈസലാണെന്ന തരത്തില്‍ വ്യാജ പ്രചരണവുമായി ആര്‍എസ്എസ് മുഖപത്രം ജന്‍മഭൂമി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസ് പ്രതിയായ ഫൈസല്‍ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണം ശക്തിപ്രാപിച്ചതിനു പിന്നാലെയാണ് വ്യാജ വാര്‍ത്ത നല്‍കിയത്. ഇതിന്റെ ചുവട് പിടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍കൂടി ഇതേ വാര്‍ത്ത ഏറ്റുപിടിച്ചു.

തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവായ സോഫിയാ പോള്‍ തന്നെ ഇതിന്റെ യാഥാര്‍ത്ഥ്യം അറിയിച്ച് മുന്നോട്ട് വന്നതോടെ വാര്‍ത്ത പിന്‍വലിച്ച് തടിയൂരിയിരിക്കുകയാണ് ജന്മഭൂമി. 'ബിസ്മി സ്‌പെഷ്യല്‍' എന്ന പേരിലെ ബിസ്മിയെന്ന അറബി പേരിന്റെ ചുവട്പിടിച്ചാണ് ജന്മഭൂമി വ്യാജവാര്‍ത്ത തട്ടിവിട്ടതെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

വ്യാജ പ്രചരണത്തിനെതിരേ ചിത്രത്തിന്റെ നിര്‍മാതാവായ സോഫിയ പോള്‍ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.

അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കേരളത്തില്‍ ഏറെ വിവാദമായ സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളില്‍ 'ബിസ്മി സ്‌പെഷ്യല്‍' എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ പേര് പരാമര്‍ശിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇങ്ങനെയൊരു കേസുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടതില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും, സുഹൃത്തുക്കളും ദുഖിതരാണ്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി മലയാള സിനിമാ നിര്‍മ്മാണ രംഗത്തുള്ള 'വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിന്റെ' ബാനറില്‍ സോഫിയാ പോള്‍ എന്ന ഞാന്‍ നിര്‍മ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

തെറ്റായ വാര്‍ത്ത വന്ന മാധ്യമങ്ങളില്‍ ജന്മഭൂമി ദിനപത്രത്തിന്റെ ബഹുമാനപ്പെട്ട പത്രാധിപര്‍ ഞങ്ങള്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഉടന്‍ തന്നെ അത് തിരുത്തുകയുണ്ടായി. ജന്മഭൂമി വാര്‍ത്തയെ അടിസ്ഥാനമാക്കി വാര്‍ത്ത പ്രസിദ്ദീകരിച്ച മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പത്രാധിപന്മാരെയും തെറ്റ് തിരുത്തുവാന്‍ അഭ്യര്‍ത്ഥിച്ച് ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അവരും ആ തെറ്റ് ഉടന്‍ തിരുത്തുമെന്ന് കരുതുന്നു. ദയവ് ചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളിത്തമില്ല


Full View





Tags:    

Similar News