എഎപിയുടെ വേരുകള്‍ ആര്‍എസ്എസില്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഐഎംഐഎം മല്‍സരിക്കുമെന്ന് ഉവൈസി

Update: 2025-01-04 16:34 GMT

ഹൈദരാബാദ്: ബിജെപിയെ പോലെ ആം ആദ്മി പാര്‍ട്ടിയും ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്നവരാണെന്ന് ഹൈദരാബാദ് എംപിയും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവുമായ ബാരിസ്റ്റര്‍ അസദുദ്ദീന്‍ ഉവൈസി. ഇരു സംഘടനകളുടെയും വേരുകള്‍ ആര്‍എസ്എസിലാണെന്നും അദ്ദേഹം പറഞ്ഞു.

''ആര്‍എസ്എസ് ജനസംഘം രൂപീകരിച്ചു, അത് 1980ല്‍ ബിജെപിയായി മാറി. അതേ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി 2012-13ല്‍ എഎപി രൂപീകരിച്ചു.''-ഉവൈസി പറഞ്ഞു. ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ മല്‍സരിക്കും. ഡല്‍ഹി സംസ്ഥാനഘടകമായിരിക്കും മല്‍സരിക്കേണ്ട സീറ്റുകള്‍ ഏതൊക്കെയെന്നു തീരുമാനിക്കുക. ഡല്‍ഹിയില്‍ മുസ് ലിം ഭൂരിപക്ഷപ്രദേശങ്ങളിലാണ് മാലിന്യങ്ങള്‍ തള്ളുന്നതെന്നും ഉവൈസി ആരോപിച്ചു. മുസ്‌ലിം പ്രദേശങ്ങളില്‍ സ്‌കൂളുകളും ആശുപത്രികളും വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar News