ബിജെപി തകർന്നടിയും; ഇന്ത്യാ ടുഡേ സർവ്വേ ട്വിറ്ററിലൂടെ പുറത്ത്
എക്‌സിറ്റ് പോള്‍ റിപോര്‍ട്ടുകള്‍ ഇന്ത്യയിലെ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ അധികൃതരോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
ന്യൂ ഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതിന് മുമ്പ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോള്‍ ട്വിറ്ററിലൂടെ പുറത്തായി. എന്‍ഡിഎ 177 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ റിപോര്‍ട്ടില്‍ പറയുന്നു. ആറാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാവാനിരിക്കെയാണ് സര്‍വേ ഫലം പുറത്തായത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 141 സീറ്റും മറ്റുള്ളവര്‍ക്ക് 224 സീറ്റുമാണ് പ്രവചിക്കുന്നത്. രാജ്യത്തെ 543 ലോക്‌സഭ മണ്ഡലങ്ങളിലായി ഏഴ് ലക്ഷത്തിലധം വോട്ടര്‍മാരെയാണ് സാംപിളാക്കിയതെന്ന് ഇന്ത്യ ടുഡേ പറയുന്നു. ഇന്ത്യ ടുഡേ എക്‌സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയായിട്ടുണ്ടെന്ന് ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാല്‍ അവകാശപ്പെട്ടു. 2017ല്‍ യുപിയില്‍ ബിജെപി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയയിലും തൂക്കുസഭ വരുമെന്ന് പറഞ്ഞു. അതും സംഭവിച്ചുവെന്നായിരുന്നു ട്വീറ്റ്.
ഐഎഎന്‍എസിനും ഇക്കണോമിക് ടൈംസിനും നിയമവിരുദ്ധമായി എക്‌സിറ്റ് പോള്‍ പുറത്തുവിട്ടതിന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യ ടുഡേയുടെ റിപോര്‍ട്ടും പുറത്തുവന്നത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വന്‍ തോതില്‍ സര്‍വേ പ്രചരിക്കുന്നുണ്ട്. അതേസമയം, എക്‌സിറ്റ് പോള്‍ റിപോര്‍ട്ടുകള്‍ ഇന്ത്യയിലെ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ അധികൃതരോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിനാലാണ് നടപടി.