ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയ കേസില്‍ പ്രതി പിടിയില്‍; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലിസ്

പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്.

Update: 2021-01-13 08:13 GMT

പാലക്കാട്: നഗരസഭാ വളപ്പിലെ ഗാന്ധിയുടെ അര്‍ധകായ പ്രതിമയില്‍ ബിജെപി കൊടി പുതപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. ശനിയാഴ്ച്ച രാവിലെ 7.45നാണ് ഇയാള്‍ നഗരസഭയിലെ മതില്‍ ചാടികടന്ന് അകത്തേക്ക് പ്രവേശിച്ചത്.

തടുര്‍ന്ന് നേരെ ഗാന്ധി പ്രതിമക്ക് മുമ്പിലെത്തുകയും കോണി വഴി മുകളില്‍ കയറി ബിജെപി പതാക ഗാന്ധി പ്രതിമയുടെ കഴുത്തില്‍ കെട്ടുകയുമായിരുന്നു. താഴെ ഇറങ്ങിയതിനു ശേഷം അല്‍പ്പ സമയം ചെലവിട്ട ശേഷമാണ് കൊടി കെട്ടിയ വ്യക്തി നഗരസഭ വളപ്പില്‍ നിന്നും പോകുന്നത്. സംഭവം വിവാദമായതിനു പിന്നാലെ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഗാന്ധിപ്രതിമയില്‍ ബിജെപി കൊടി കെട്ടിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും രാഷ്ട്രീയ, യുവജന, വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ട് വരികയും ചെയ്തിരുന്നു. അതേസമയം, പ്രതി മാനസിക രോഗിയാണെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍, പ്രതിയെ മാനസിക പ്രശ്‌നങ്ങളുള്ളയാക്കി ചിത്രീകരിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന ആക്ഷേപം ശക്തമാണ്.

Tags:    

Similar News