കാസര്‍ഗോഡ് വര്‍ഗീയത പടര്‍ത്താന്‍ ശ്രമം; കരീം മുസ്‌ല്യാര്‍ക്ക് സഹായം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി
മിഠായി തെരുവ് ആക്രമണത്തെ സംബന്ധിച്ച് പ്രത്യേകമായ വിവരങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംഭവത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന കരീം മുസ്‌ല്യാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്താണെന്ന് പരിശോധിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് മഞ്ചേശ്വരം പരിതിയില്‍ മാത്രം 31 കേസുകളാണ് ഹര്‍ത്താല്‍ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിന് ബോധ പൂര്‍വ്വമായ ശ്രമം ഉണ്ടായതായും ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കി തങ്ങള്‍ക്ക് കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് അക്രമികള്‍ ശ്രമിക്കുന്നത്. പോലിസ് ജാഗ്രതയോടെയാണ് കാര്യങ്ങള്‍ നീക്കുന്നുണ്ട്.
ഹര്‍ത്താലിനിടെ മിഠായി തെരുവില്‍ സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ കച്ചവടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എം കെ മുനീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. മിഠായി തെരുവ് ആക്രമണത്തെ സംബന്ധിച്ച് പ്രത്യേകമായ വിവരങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംഭവത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹര്‍ത്താല്‍ അക്രമത്തിലൂടെ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മഞ്ചേശ്വത്ത് വര്‍ഗീയത പടര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം നടന്നെന്നും. പോലീസ് ഫലപ്രദമായി ഇടപെട്ടത് കലാപം ഉണ്ടക്കാനുള്ള ഗൂഢപദ്ധതി നടക്കാതെ പോയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി ബിജെപി ഹര്‍ത്താലില്‍ 28,43,022 രൂപയുടെ പൊതുമുതലും ഒരു കോടിയിലേറെ രൂപയുടെ സ്വകാര്യ മുതലും നശിച്ചതായും സഭയെ അറിയിച്ചു.