'ഖാര്‍ഗെയെയും കുടുംബത്തെയും തീര്‍ത്തുകളയും'; ബിജെപി സ്ഥാനാര്‍ഥിയുടെ ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബാംഗങ്ങളെയും വധിക്കാന്‍ ബിജെപി നേതാക്കള്‍ ഗൂഢാലോചന നടത്തുന്നതായാണ് ആരോപണ. ഇതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പുറത്തുവിട്ടു. ചിത്താപൂരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദരേഖയാണ് തെളിവായി പുറത്ത് വിട്ടത്. ഖാര്‍ഗെയുടെ മകന്‍ പ്രിയങ്കാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ശബ്ദരേഖയില്‍ ഖാര്‍ഗെയെ കുറിച്ച് മോശമായി പറയുന്ന മണികാന്ത്, അദ്ദേഹത്തെ തീര്‍ത്ത് കളയുമെന്ന് പറയുന്നതും കേള്‍ക്കുന്നുണ്ട്.
അതേസമയം, രാഷ്ട്രീയത്തില്‍ ബിജെപി കുല്‍സിത നീക്കങ്ങള്‍ തേടുകയാണെന്ന് സുര്‍ജേവാല പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം മണക്കുന്നതിന്റെ നിരാശയിലാണ് ബിജെപി ഇത്തരം ഗൂഢാലോചന നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും മാനസപുത്രനാണ് വധഭീഷണി മുഴക്കിയ ബിജെപി സ്ഥാനാര്‍ഥിയെന്നും അദ്ദേഹം പറഞ്ഞു. മെയ് 10 നാണ് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ്. 13 ന് ഫലം പ്രഖ്യാപിക്കും.