കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു

Update: 2022-04-20 18:55 GMT

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ജിതു ചൗധരി(42) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. മയൂര്‍ വിഹാര്‍ ഫേസ് 3ല്‍ ഒരു പോലിസ് കോണ്‍സ്റ്റബിളാണ് ബിജെപി നേതാവിന്റെ മൃതദേഹം വീടിന് മുന്നില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. 'ഇരയ്ക്ക് വെടിയേറ്റ പരിക്കുകള്‍ ഉണ്ടായിരുന്നു,' പോലിസ് പ്രസ്താവനയില്‍ പറഞ്ഞു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിനായില്ല. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ഏതാനും വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ ഒളിവിലാണ്.

Tags:    

Similar News