ലൈംഗികമായി പീഡിപ്പിച്ചെന്ന് മഹിളാമോര്‍ച്ച നേതാവിന്റെ വീഡിയോ സന്ദേശം; ബിജെപി ജില്ലാ പ്രസിഡന്റ് രാജിവച്ചു
മുംബൈ: മഹിളാ മോര്‍ച്ച നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ബിജെപി സോളാപ്പൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് രാജിവെച്ചു. ശ്രീകാന്ത് ദേശ്മുഖാണ് രാജിവെച്ചത്. മഹിളാമോര്‍ച്ച നേതാവായ 32കാരിയാണ് ആരോപണം ഉന്നയിച്ചത്. അതേസമയം ഹണി ട്രാപ്പാണെന്ന നേതാവിന്റെ പരാതിയില്‍ യുവതിക്കെതിരേ കേസെടുത്തു.
#NationTonight | BJP NETA ACCUSED OF SEXUAL HARASSMENT#CaughtOnCamera | BJP leader Shrikant Deshmukh allegedly sexually harassed a BJP Mahila Morcha leader.@Aruneel_S reports. #BreakingNews pic.twitter.com/LdWRcGbQpO
— Mirror Now (@MirrorNow) July 12, 2022
ഹോട്ടല്‍ മുറിയില്‍ നിന്നുള്ള വിഡിയോ സഹിതമാണ് വനിതാ നേതാവ് ആരോപണമുന്നയിച്ചത്. ദൃശ്യം പുറത്തുവന്നതോടെ ശ്രീകാന്തിനോട് പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടു. വീഡിയോ ചിത്രീകരിക്കുന്നതില്‍നിന്ന് ശ്രീകാന്ത് യുവതിയെ തടയുന്നതും ദൃശ്യത്തിലുണ്ട്.
'ഈ ശ്രീകാന്ത് ദേശ്മുഖ് എന്നെ വഞ്ചിച്ചു. അയാള്‍ക്ക് ഒരു ഭാര്യയുണ്ട്. ഞാനും അയാളും ബന്ധത്തിലാണ്. എന്തിനാ എന്നോട് കള്ളം പറഞ്ഞത്?' എന്നാണ് യുവതി വിഡിയോയില്‍ പറഞ്ഞത്.
ശ്രീകാന്ത് ദേശ്മുഖുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. തന്നെ അയാള്‍ വഞ്ചിച്ചു. മറ്റൊരു സ്ത്രീയുമായി ശ്രീകാന്തിന് ബന്ധമുണ്ടെന്നും യുവതി വീഡിയോയില്‍ പറയുന്നു.