യുപിയില്‍ പോലിസുകാര്‍ക്കെതിരേ ആക്രമണം; ബിജെപി നേതാവ് ഉള്‍പ്പെടെ 125 പേര്‍ക്കെതിരേ കേസെടുത്തു

Update: 2021-07-12 14:49 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എഎസ്പി പ്രശാന്ത് കുമാര്‍ പ്രസാദിനും പോലിസ് സംഘത്തിനും നേരെ ആക്രമണം നടത്തിയ കേസില്‍ ബിജെപി നേതാവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിജെപി നേതാവ് വിമല്‍ ബദൗരിയ ഉള്‍പ്പെടെ 125 അക്രമി സംഘത്തിനെതിരേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഇറ്റാവ എസ്എസ്പി ബ്രജേഷ് കുമാര്‍ സിങ് പറഞ്ഞു. ബിജെപി നേതാവിനും കണ്ടാലറിയാവുന്ന 125 പേര്‍ക്കുമെതിരേ ബര്‍പുര പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് ജിതേന്ദ്ര കുമാര്‍ ശര്‍മയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

യുപിയില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടേയാണ് ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. ബിജെപി പ്രവര്‍ത്തകര്‍ ബോംബുകളുമായാണ് എത്തിയിരിക്കുന്നതെന്നും പോലിസുകാര്‍ക്കെതിരേ കല്ലെറിയുന്നതായും എഎസ്പി പ്രസാദ് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Tags:    

Similar News