വളര്‍ത്തു നായയെ കൊണ്ട് അയല്‍ക്കാരിയെ കടിപ്പിച്ച ബിജെപി ഭാരവാഹി അറസ്റ്റില്‍

Update: 2025-03-27 14:52 GMT
വളര്‍ത്തു നായയെ കൊണ്ട് അയല്‍ക്കാരിയെ കടിപ്പിച്ച ബിജെപി ഭാരവാഹി അറസ്റ്റില്‍

ചിറയിന്‍കീഴ്: അയല്‍വാസിയായ വയോധികയെ വളര്‍ത്തുനായയെ കൊണ്ട് കടിപ്പിച്ച ബിജെപി ഭാരവാഹിയെ അറസ്റ്റ് ചെയ്തു. അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി റെയില്‍വേ സ്‌റ്റേഷന് സമീപം കുഞ്ചാളം വിളാകത്ത് വസന്തയെയാണ്(71) ബിജെപി ഭാരവാഹിയായ സാബു (മണിക്കുട്ടന്‍) എന്നയാള്‍ നായയെ കൊണ്ട് കടിപ്പിച്ചത്. കാലില്‍ ഒന്നിലേറെ കടിയേറ്റ വസന്ത ആദ്യം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. വസന്തയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത സാബുവിനെ കോടതി റിമാന്‍ഡ് ചെയ്തു.

സാബുവും വസന്തയുടെ കുടുംബവും തമ്മില്‍ വസ്തുതര്‍ക്കമുണ്ടായിരുന്നു. മൂന്നു മാസം മുമ്പ് വസന്തയുടെ ഭര്‍ത്താവ് ശശിധരനെ സാബു മര്‍ദ്ദിച്ചു. സിപിഎം വനിതാ അംഗത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പതിച്ചതിന് ഇയാള്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു.

Similar News