നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട നേതാക്കളും യെദ്യൂരപ്പ മന്ത്രിസഭയില്‍

ബെല്‍ഗാവി ജില്ലയിലെ അത്താനിയില്‍ നിന്ന് മൂന്ന് തവണ ലക്ഷ്മണ്‍ നിയമസഭയിലെത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മണ്‍. പുതിയ മന്ത്രിസഭയില്‍ പതിനേഴ് മന്ത്രിമാരില്‍ 7 പേരും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരാണ്.

Update: 2019-08-20 13:07 GMT

ബെംഗലുരു: കര്‍ണാടകയിലെ യെദ്യൂരപ്പ മന്ത്രി സഭയിലേക്ക് എത്തിയ 17 പേരില്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടതിന് പുറത്തായ ബിജെപി നേതാക്കളും. 2012 ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനത്തിന് ഇടയില്‍ പോണ്‍ വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലുമാണ് യദ്യൂരപ്പ മന്ത്രിസഭയിലും ഇടം നേടിയത്.

2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സിസി പാട്ടീല്‍. നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്. സി സി പാട്ടില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് എന്നാല്‍ ലക്ഷ്മണ്‍ സാവദിയുടെ സ്ഥിതി വ്യത്യസ്തമാണ്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതോടെയാണ് ലക്ഷ്മണ്‍ സാവദി മന്ത്രി സഭയിലേക്ക് എത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെല്‍ഗാവി ജില്ലയിലെ അത്താനിയില്‍ നിന്ന് മൂന്ന് തവണ ലക്ഷ്മണ്‍ നിയമസഭയിലെത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മണ്‍. പുതിയ മന്ത്രിസഭയില്‍ പതിനേഴ് മന്ത്രിമാരില്‍ 7 പേരും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരാണ്.

Tags:    

Similar News