മേഘാലയയിലും സര്‍ക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി; കോണ്‍റാഡ് സാംഗ്മയ്ക്ക് പിന്തുണക്കത്ത് നല്‍കി
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടാതിരുന്ന മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കങ്ങള്‍ തുടങ്ങി. സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍പിപിക്ക് പിന്തുണ അറിയിച്ച് ബിജെപി കോണ്‍റാഡ് സാംഗ്മയ്ക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് 26 സീറ്റ് നേടിയ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. 11 സീറ്റ് നേടിയ യുഡിപിയാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി.
സര്‍ക്കാര്‍ രൂപീകരണത്തില്‍ എന്‍പിപിക്ക് പിന്തുണ അറിയിച്ച് ബിജെപി രംഗത്തുവന്നതിന് പുറമെ, അമിത് ഷായുമായി കൊന്റാഡ് സാംഗ്മ ഫോണില്‍ സംസാരിച്ചിരുന്നു. ഇക്കാര്യം ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, എങ്ങനെയാവും മേഘാലയയിലെ സഖ്യമെന്ന് കോന്റാഡ് സാംഗ്മ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തിന് ഗുണം ചെയ്യുന്ന സഖ്യത്തിനൊപ്പമാവുമെന്നാണ് എന്‍പിപി ഇതുവരെ സ്വീകരിച്ച നിലപാട്. മൂന്ന് സീറ്റാണ് മേഘാലയയില്‍ ബിജെപിക്ക് ലഭിച്ചത്.