പര്‍ദ്ദ ധരിച്ച് ശാഹിന്‍ബാഗ് സമരപ്പന്തലിലെത്തി വീഡിയോ പകര്‍ത്തിയ ബിജെപി അനുഭാവി പിടിയില്‍(വീഡിയോ)

Update: 2020-02-05 12:21 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രണ്ടു മാസത്തോളമായി സമരം നടക്കുന്ന ശാഹിന്‍ ബാഗ് സമരപ്പന്തലില്‍ പര്‍ദ്ദ ധരിച്ചെത്തി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ബിജെപി അനുഭാവിയായ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകയെ സമരക്കാര്‍ പിടികൂടി. ബുധനാഴ്ച രാവിലെയാണു ഗുന്‍ജ കപൂര്‍ എന്ന യുവതിയെ സമരക്കാര്‍ പിടികൂടിയത്. ബുര്‍ഖ ധരിച്ചെത്തിയ യുവതി സമരക്കാര്‍ക്കൊപ്പം ഇരുന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെയാണ് സംശയം തോന്നിയത്. ഇതോടെ, യുവതിയെ പരിശോധിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. സ്ത്രീകളില്‍ ചിലര്‍ തന്നെ യുവതിയുടെ ബുര്‍ഖ ഊരിമാറ്റി ദേഹപരിശോധന നടത്തിയപ്പോഴാണ് ഒളിച്ചുവച്ചിരുന്ന കാമറ കണ്ടെടുത്തത്. ഇതോടെ സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും സ്ഥലത്തെത്തിയ പോലിസ് സംഘം യുവതിയെ കൊണ്ടുപോയി.



    പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നേതാവ് തേജസ്വി സൂര്യ ഉള്‍പ്പെടെ പല ബിജെപി പ്രമുഖരും ഫോളോ ചെയ്യുന്ന 'റൈറ്റ് നരേറ്റീവ്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഗുന്‍ജ കപൂര്‍. സമരപ്പന്തലിലേക്ക് കാമറയും കൊണ്ട് വന്നത് എന്തിനാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ഗുന്‍ജ കപൂര്‍ ക്ഷുഭിതമായാണ് പെരുമാറിയത്. ദിവസങ്ങള്‍ക്കു മുമ്പ് സമരപ്പന്തലിനു സമീപത്തെത്തിയ യുവാവ് ജയ് ശ്രീറാം വിളിച്ച് വെടിയുതിര്‍ത്തിരുന്നു. ഇതിനുശേഷം സമരപ്പന്തലില്‍ ഉള്ളവര്‍ വരുന്നവരെയും പോവുന്നവരെയും പരിശോധന നടത്തുന്നുണ്ട്.




Tags:    

Similar News