'പഞ്ചാബികളെ സൈന്യത്തില്‍നിന്ന് പുറത്താക്കുക'; ബിജെപി അനുഭാവിയുടെ ക്ലബ് ഹൗസ് ചര്‍ച്ച ഫോളോ ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

Update: 2022-01-08 06:08 GMT

ന്യൂഡല്‍ഹി: പഞ്ചാബികളെ സൈന്യത്തില്‍നിന്നും പ്രതിരോധ സംവിധാനത്തില്‍നിന്നും പുറത്താക്കണമെന്ന് ആഹ്വാനം ചെയ്ത് ബിജെപി അനുഭാവി നയിച്ച ക്ലബ് ഹൗസ് ചര്‍ച്ച ഫോളോ ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി അനുഭാവിയായ സാഗര്‍ ദുബെയാണ് ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പഞ്ചാബികള്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തുകയും അവരെ സൈന്യത്തില്‍നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, തീവ്ര ഹിന്ദുത്വ വെബ്‌സൈറ്റായ ഒപ് ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് നുപുര്‍ ജെ ശര്‍മയും ഈ ചര്‍ച്ച ട്വിറ്ററില്‍ ഫോളോ ചെയ്തു.

'ഓരോ പഞ്ചാബികളെയും നീക്കം ചെയ്യുക. ജനറല്‍മാര്‍, സൈനികര്‍ അങ്ങനെ മുകള്‍തട്ട് മുതല്‍ തേഴേത്തട്ടുവരെ എല്ലാവരെയും സൈന്യത്തില്‍നിന്ന് പുറത്താക്കുക, അങ്ങനെ അവരില്‍ എത്രപേര്‍ പട്ടാളത്തിലേക്ക് പോവുന്നുവെന്ന് ഇനി എനിക്ക് കേള്‍ക്കേണ്ടിവരില്ല',- ഇതാണ് സാഗര്‍ ദുബെ ക്ലബ്ബ്ഹൗസില്‍ നടന്ന വെര്‍ച്വല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മൈക്രോബ്ലോഗിങ് സൈറ്റിലെ അക്കൗണ്ട് അദ്ദേഹം ഡിലീറ്റ് ചെയ്തു. നുപുര്‍ ശര്‍മയും ചര്‍ച്ചയുടെ ഭാഗമായിരുന്നു. അദ്ദേഹവും ചര്‍ച്ചയില്‍ പഞ്ചാബികള്‍ക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

Tags:    

Similar News