സിംഘുവിൽ ആക്രമണത്തിന് നേതൃത്വം നൽകിയയാൾ അമിത് ഷാക്കൊപ്പം; ചിത്രം പുറത്ത്
സമരത്തിന്റെ ദൃശ്യം പുറത്തു വന്നതോടെയാണ് ബിജെപി തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായത്.
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ പിരിഞ്ഞു പോവണമെന്നാവശ്യപ്പെട്ട് സിംഘു അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണം നടത്തിയത് ബിജെപി നേതൃത്വത്തിൽ. ദേശീയ മാധ്യമങ്ങൾ നാട്ടുകാരെന്ന് റിപോർട്ട് ചെയ്തവർ എത്തിയത് കിലോമീറ്ററുകൾ അപ്പുറത്തു നിന്ന്. ആക്രമണത്തിന് നേതൃത്വം നൽകിയയാൾ അമിത് ഷാക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നു.
पूठ खुर्द गावँ के पंचायत घर मे आदरणीय HOME MINISTER श्री अमित शाह जी के नेतृत्व में नुक्कड़ जनसभा का आयोजन किया गया हज़ारों की संख्या में सभी कार्यकर्ताओं ने भाग लिया@ManojTiwariMP @AmitShah pic.twitter.com/ZzTaIR5prJ
— Aman kumar (@Aman9811572302) January 27, 2020
പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രക്ഷോഭം നടക്കുന്നിടത്തേക്കെത്തിയ ബിജെപി സംഘം കര്‍ഷകര്‍ക്കെതിരേ കല്ലേറു നടത്തുകയും കര്‍ഷകര്‍ താമസിക്കുന്ന ടെന്റുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സമരത്തിന്റെ ദൃശ്യം പുറത്തു വന്നതോടെയാണ് ബിജെപി തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായത്. പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ച അമാന്‍ ദബാസ് എന്നയാളെ ദൃശ്യങ്ങളില്‍ കാണാം. ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളാണ് അമാന്‍ ദബാസ്.
പ്രാദേശിക ബിജെപി നേതാവും വാര്‍ഡ് മുനിസിപ്പല്‍ കൗണ്‍സിലറുമായ അഞ്ജു കുമാറിനെയാണ് അമാന്‍ വിവാഹം കഴിച്ചത്. ആംആദ്മി നേതാക്കളായിരുന്ന അമാനും അഞ്ജുവും 2017 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബിജെപി യോഗങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമുള്ള ഫോട്ടോയും അമാന്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
മാത്രവുമല്ല അമാനിന്റെ ഭാര്യ അഞ്ജു കുമാര്‍ താമസിക്കുന്നത് പൂത്ത് ഖുര്‍ദ് എന്ന സ്ഥലത്താണ്. സിഘു അതിര്‍ത്തിയില്‍ നിന്നും 15 കിലോ മീറ്റര്‍ ദൂരെയാണ് ഈ പ്രദേശം. കര്‍ഷകരുടെ പ്രക്ഷോഭം മൂലം സ്ഥിരമായി ഗതാഗത തടസ്സമുണ്ടെന്നും അടുത്തുള്ള കടകള്‍ തുറക്കാനോ സമയത്ത് ജോലിക്കെത്താനോ കഴിയുന്നില്ലെന്നുമായിരുന്നു ഇവരുടെ പ്രധാന ആരോപണം. എന്നാല്‍ 15 കിലോ മീറ്ററുകള്‍ക്കപ്പുറമുള്ളവരെ എങ്ങനെയാണ് കര്‍ഷക സമരം കാര്യമായി ബാധിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
കര്‍ഷകര്‍ക്കെതിരേ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരാളായിരുന്നു കൃഷൻ ദബാസ്. പ്രദേശവാസിയെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് സ്വയം പരിചയപ്പെടുത്തിയത്. ബിജെപി നേതാക്കളുമായി ബന്ധമുള്ളയാളാണ് കൃഷന്‍ ദബാസും. സമരത്തിനിടെ എടുത്ത വീഡിയോ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോ ബിജെപി നേതാക്കളായ രവിന്ദര്‍ കുമാറിനെയും സന്ദീപ് സെഹ്രതിനെയും ഫേസ്ബുക്ക് വീഡിയോയില്‍ ടാഗ് ചെയ്തിട്ടുണ്ട്.
ആക്രമണത്തിൽ കൃഷ്ണൻ ദബാസിന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ടുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തിരിക്കുകയാണ്. ബിജെപി ഡൽഹി യൂനിറ്റിന്റെ ബാനറിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനെതിരേ അമാനും കൃഷനും പ്രതിഷേധിക്കുന്നതിന്റെ ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.