മുസ്‌ലിം വീട്ടിലെ പച്ചക്കൊടി അഴിച്ചുമാറ്റി ബിജെപി; പുനസ്ഥാപിച്ച് എസ്ഡിപിഐ (വീഡിയോ വൈറല്‍)

ബിജെപി പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റിയ പച്ചക്കൊടി അല്‍പ്പസമയത്തിനുള്ളില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെത്തി യഥാസ്ഥാനത്ത് പുനസ്ഥാപിച്ചു. ബിജെപിക്കെതിരേ പ്രകടനമായെത്തിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പച്ചക്കൊടു പുനസ്ഥാപിച്ചത്. ഈ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Update: 2019-04-16 15:58 GMT

Full View

ബംഗളൂരു: മുസ് ലിംവീട്ടില്‍ വിശ്വാസത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പച്ചക്കൊടി ബലംപ്രയോഗിച്ച് അഴിച്ചുമാറ്റി ബിജെപി പ്രവര്‍ത്തകര്‍. ബൊമ്മനഹള്ളിയില്‍ മുസ്‌ലിം വീട്ടമ്മ തനിച്ച് താമസിക്കുന്ന അപ്പാര്‍മെന്റില്‍ എത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ പച്ചക്കൊടി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് ഭീഷണി ഉയര്‍ത്തിയത്. പാകിസ്താന്‍ പതാകയാണെന്ന് ആരോപിച്ചായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണി. ബിജെപി ബംഗളൂരു സൗത്ത് മണ്ഡലം സ്ഥാനാര്‍ഥി തേജസ്വി സൂര്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായെത്തിയ ബിജെപി പ്രവര്‍ത്തകരാണ് മുസ് ലിം സ്ത്രീയെ ഭീഷണിപ്പെടുത്തി പച്ചക്കൊടി അഴിച്ചുമാറ്റിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

മുസ് ലിം വീട്ടമ്മയെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതും 'ഭാരത് മാതാകി ജയ്' എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാണ്. തുടര്‍ന്ന് വീടിന്റെ ബാല്‍ക്കണിയില്‍ കെട്ടിയ പച്ചക്കൊടി ബിജെപി പ്രവര്‍ത്തകര്‍ തന്നെ അഴിച്ചുമാറ്റുന്നുണ്ട്.

അതേസമയം, ബിജെപിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റിയ പച്ചക്കൊടി അല്‍പ്പസമയത്തിനുള്ളില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെത്തി യഥാസ്ഥാനത്ത് പുനസ്ഥാപിച്ചു. ബിജെപിക്കെതിരേ പ്രകടനമായെത്തിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പച്ചക്കൊടു പുനസ്ഥാപിച്ചത്. ഈ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മുസ്‌ലിംലീഗിന്റെ പച്ചക്കൊടി ഉത്തരേന്ത്യയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ പ്രധാന പ്രചാരണ ആയുധമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടേയാണ് ഈ സംഭവം. വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ് ലിം ലീഗിന്റെ പച്ചക്കൊടി ഉയര്‍ത്തിയത് ബിജെപി ദേശീയ അധ്യക്ഷന്‍ തന്നെ വിവാദമാക്കിയിരുന്നു. പാകിസ്താന്‍ പതാകയെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രചാരണം.

Tags:    

Similar News