ബംഗാളില്‍ മയക്കുമരുന്നുമായി ബിജെപി വനിതാ നേതാവ്‌ അറസ്റ്റില്‍

Update: 2021-02-20 04:49 GMT

കോല്‍ക്കത്ത: ബംഗാളില്‍ ബിജെപി വനിതാ നേതാവിനെ മയക്കുമരുന്നുമായി പിടികൂടി. ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി പമീല ഗോസ്വാമിയെയാണ് 100 ഗ്രാം കൊക്കൈയ്‌നുമായി പോലിസ് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തു.


ഇവരുടെ പഴ്‌സില്‍ നിന്നും കാറിനുള്ളില്‍ നിന്നുമായാണ് കൊക്കൈയ്ന്‍ കണ്ടെത്തിയത്. പമീലയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രബിര്‍ കുമാറിനെയും പോലിസ് അറസ്റ്റ് ചെയ്തു. ന്യൂ ആലിപോര മേഖലയിലെ ഒരു കഫേയുടെ സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. സ്ഥിരമായി ഈ കഫേ സന്ദര്‍ശിച്ചിരുന്ന പമീല പോലിസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ബൈക്കിലെത്തുന്ന യുവാക്കളുമായി ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ബംഗാളിലെ ബിജെപിയുടെ യഥാര്‍ത്ഥ ചിത്രം ഇതാണ്. നേരത്തെ ചില ബിജെപി നേതാക്കള്‍ കുട്ടിക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ചന്ദ്രീമ ഭട്ടാചാര്യ പറഞ്ഞു.




Similar News