ബിജെപിയുടെ ടിക് ടോക് താരം സോണാലി ഫോഗാറ്റ് ഉദ്യോഗസ്ഥനെ ചെരിപ്പ് കൊണ്ട് തല്ലി(വീഡിയോ)

Update: 2020-06-05 14:13 GMT

ന്യൂഡല്‍ഹി: ടിക് ടോക്ക് താരമായി മാറിയ ബിജെപി നേതാവ് സോനാലി ഫോഗാട്ട് ഹരിയാനയിലെ ഒരു ഉദ്യോഗസ്ഥനെ ചെരിപ്പ് കൊണ്ട് തല്ലുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സോനാലി ഫോഗാട്ട് കാര്‍ഷിക വിപണി പരിശോധിക്കുന്നതിനിടെയാണ് സംഭവം. കാര്‍ഷികോല്‍പാദന മാര്‍ക്കറ്റ് കമ്മിറ്റി അംഗമായ സുല്‍ത്താന്‍ സിങിനെതിരേ കര്‍ഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു അവര്‍. ഈ സമയം മോശമായി പെരുമാറിയെന്നു ആരോപിച്ചാണ് സോണാലി ഫോഗാറ്റ് ഉദ്യോഗസ്ഥനെ ചെരിപ്പ് കൊണ്ട് തല്ലിയത്. നിരന്തരം മര്‍ദ്ദിക്കുമ്പോള്‍, പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരിഹരിക്കുമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്‍ സോണാലി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

    തുടര്‍ന്ന് ഫോഗാറ്റ് പോലിസിനെ വിളിച്ചു. ഉദ്യോഗസ്ഥന്‍ മാപ്പ് പറഞ്ഞതിനാല്‍ കേസെടുത്തില്ലെന്നാണ് റിപോര്‍ട്ട്. നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് സോണാലി ഫോഗാറ്റ് ചെരിപ്പൂരി മുഖത്തും മറ്റും തല്ലുന്നത്. സംഭവത്തില്‍ സോണാലി ഫോഗാറ്റിനെതിരേ നടപടിയെടുക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനോട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടു. 'ഖട്ടാര്‍ സര്‍ക്കാരിന്റെ ശല്യപ്പെടുത്തുന്ന പ്രവൃത്തികളാണിത്. ഹിസാറിലെ ബിജെപി നേതാവ് അഡാംപൂര്‍ മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറിയെ മൃഗത്തെപ്പോലെ മര്‍ദ്ദിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവുന്നത് കുറ്റകരമാണോ? ഖട്ടാര്‍ ഇതിനെതിരേ നടപടിയെടുക്കുമോ? മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുമോ?' എന്നായിരുന്നു ഹിന്ദിയില്‍ രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ട്വീറ്റ്.

  

Full View

    ടിക് ടോക്കിലൂടെ ശ്രദ്ധേയയായ സോണാലി ഫോഗാറ്റ് 2019ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുല്‍ദീപ് ബിഷ്‌നോയിയോടാണ് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'ഭാരത് മാതാ കി ജയ്' എന്ന് പറയാന്‍ കഴിയാത്തവര്‍ക്ക് വിലയുണ്ടാവില്ലെന്ന സോണാലിയുടെ പരാമര്‍ശം വിവാദമായിരുന്നു. 'നിങ്ങളെല്ലാവരും പാകിസ്ഥാനില്‍ നിന്നുള്ളവരാണോ? നിങ്ങള്‍ ഇന്ത്യക്കാരനാണെങ്കില്‍ ഭാരത് മാതാ കി ജയ് എന്ന് പറയണം. ഭാരത് മാതാ കി ജയ് എന്ന് പറയാന്‍ കഴിയാത്തവരുടെ വോട്ടുകള്‍ക്ക് വിലയുണ്ടാവില്ല എന്നായിരുന്നു പരാമര്‍ശം. തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തിയതായും ചെയ്‌തെന്ന് ആരോപിച്ച് സഹോദരിക്കും സഹോദരനുമെതിരേ സോണാലി ഫോഗാറ്റ് കഴിഞ്ഞ വര്‍ഷം പോലിസില്‍ പരാതി നല്‍കിയിരുന്നു.




Tags:    

Similar News