കോഴിക്കോട്: ഇസ്‌ലാം മത സന്ദേശങ്ങള്‍ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന പുതിയ സാഹചര്യത്തില്‍ മതത്തിന്റെ സമാധാന ദൗത്യം കൂടുതല്‍ ശോഭയോടെ പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഫോറം ഫോര്‍ മെസ്സേജ് ഓഫ് ഹുമാനിറ്റി കേന്ദ്ര സെക്രട്ടറി മൗലാനാ ജുനൈദ് ഫാറൂഖി നദ്‌വി പ്രസ്താവിച്ചു. തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഫുര്‍ഖാന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് റീസേര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് ഇസ് ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പുറത്തിറക്കിയ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതന്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ല്യാര്‍, അലിയാര്‍ ഖാസിമി, എം എം അക്ബര്‍ എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. നാസറുദ്ദീന്‍ എളമരം, ഡോ. ഹുസൈന്‍ മടവൂര്‍, സുബൈര്‍ കൗസരി, മുസമ്മില്‍ കൗസരി, ജമാല്‍ മൗലവി, മുഹമ്മദ്ഈസാ പെരുമ്പാവൂര്‍, ഇല്യാസ് മൗലവി, അബ്ദുല്‍ ഗഫാര്‍ കൗസരി എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് ശരീഫ് മൗലവി സ്വാഗതവും റസൂല്‍ ഗഫൂര്‍ നന്ദിയും പ്രകാശിപ്പിച്ചു.