തിരുവനന്തപുരത്ത് പോലിസ് പട്രോളിങ് വാഹനത്തില്‍ കൈക്കൂലി പണം; പിടികൂടി വിജിലന്‍സ്
രാത്രി സമയങ്ങളിലെ പട്രോളിങ്ങിനിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
തിരുവനന്തപുരം: പാറശ്ശാലയില്‍ പോലിസിന്റെ പട്രോളിങ് വാഹനത്തില്‍ നിന്ന് കൈക്കൂലി പണം കണ്ടെത്തി. 13690 രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജ്യോതികുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരേ വകുപ്പ് തല അച്ചടക്ക നടപടിക്ക് ശുപാര്‍ശ നല്‍കി.
രാത്രി സമയങ്ങളിലെ പട്രോളിങ്ങിനിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
ഡ്രൈവറുടെ സീറ്റിന് പിന്നിലായാണ് പണം സൂക്ഷിച്ചിരുന്നത്. അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങളില്‍ നിന്ന് ജ്യോതികുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പണം പിരിക്കുകയായിന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.