തുടര്‍ഭരണം രാഷ്ട്രീയ ദുരന്തം; ബംഗാളിനെ ഓര്‍മിപ്പിച്ച് ബിആര്‍പി ഭാസ്‌കര്‍
ബംഗാളിനേയും സോവിയറ്റ് യൂനിയനേയും മാത്രം ഉദാഹരിച്ചുള്ള ബിആര്‍പി ഭാസ്‌കറിന്റെ പോസ്റ്റ് ഇടതുപക്ഷത്തെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വ്യക്തമാണ്.
കോഴിക്കോട്: തുടര്‍ഭരണം രാഷ്ട്രീയ ദുരന്തമായി കലാശിക്കുമെന്ന നിരീക്ഷണവുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍. സോവിയറ്റ് യൂനിയന്റേയും പശ്ചിമ ബംഗാളിന്റേയും ചരിത്രം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
'തുടര്‍ഭരണം എന്നത് ഒരു പുതിയ ആശയമല്ല. ഗോത്രഫ്യൂഡല്‍ കാലം മുതല്‍ എല്ലാ അധികാര സംവിധാനങ്ങളും പിന്തുടര്‍ ന്നിരുന്ന ഒന്നാണത്.
ആധുനിക കാലത്ത് സോവിയറ്റ് യൂണിയന്‍ മുതല്‍ ബംഗാള്‍ വരെ അത് രാഷ്ട്രീയ ദുരന്തങ്ങളായി കലാശിച്ചു'. ബിആര്‍പി ഭാസ്‌കര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
തുടർഭരണം എന്നത് ഒരു പുതിയ ആശയമല്ല. ഗോത്ര-ഫ്യൂഡൽ കാലം മുതൽ എല്ലാ അധികാ സംവിധാനങ്ങളും പിന്തുടർ ന്നിരുന്ന ഒന്നാണത്. ആധുനിക കാലത്ത് സോവിയറ്റ് യൂണിയൻ മുതൽ ബംഗാൾ വരെ അത് രാഷ്ട്രീയ ദുരന്തങ്ങളായി കലാശിച്ചു.
Posted by Brp Bhaskar on Wednesday, March 31, 2021
ബംഗാളിനേയും സോവിയറ്റ് യൂനിയനേയും മാത്രം ഉദാഹരിച്ചുള്ള ബിആര്‍പി ഭാസ്‌കറിന്റെ പോസ്റ്റ് ഇടതുപക്ഷത്തെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വ്യക്തമാണ്. കേരളത്തില്‍ ഭരണത്തുടര്‍ച്ച വികസന മുരടിപ്പിനും ഏകാധിപത്യ നയങ്ങള്‍ക്കും ഇടയാക്കുമെന്ന നിരീക്ഷണം നിരവധി പൊതുപ്രവര്‍ത്തകരാണ് ഇതിനിടെ നടത്തിയത്.