തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2020 നവംബര്‍ 11ന് അവസാനിക്കുന്ന സാഹചര്യത്തിലും പ്രസ്തുത തിയ്യതിക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലും ഭരണസ്തംഭനം ഒഴിവാക്കാന്‍ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, വകുപ്പ് 151, ഉപവകുപ്പ് (2) പ്രകാരവും 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്റ്റ്, വകുപ്പ് 65, ഉപവകുപ്പ് (1) പ്രകാരവും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുവാന്‍ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തില്‍-ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, ബ്ലോക്ക് പഞ്ചായത്തില്‍-ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസി. ഡയറക്ടര്‍, ഗ്രാമപ്പഞ്ചായത്തില്‍-ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപ്പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍, ഗ്രാമപ്പഞ്ചായത്തിലെ കൃഷി ഓഫിസര്‍, മുന്‍സിപ്പല്‍ കോര്‍പറേഷനില്‍-ജില്ലാ കലക്ടര്‍, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറി, കോര്‍പറേഷന്‍ എന്‍ജിനീയര്‍, മുന്‍സിപ്പല്‍ കൗണ്‍സിലില്‍-മുന്‍സിപ്പല്‍ കൗണ്‍സില്‍ സെക്രട്ടറി, മുന്‍സിപ്പല്‍ എന്‍ജിനീയര്‍, മുന്‍സിപ്പാലിറ്റിയിലെ സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണിത്.
Cabinet decides to form Administrative Committees in Local Bodies