കടത്തു തോണികള്‍ക്കുള്‍പ്പെടെ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകും; ഉള്‍നാടന്‍ ജലവാഹന ബില്ലിന് കേന്ദ്ര മന്ത്രി സഭാ അംഗീകാരം

രാജ്യത്തെ ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ഇതോടെ 1917ലെ ഉള്‍നാടന്‍ ജലവാഹന നിയമം ഇല്ലാതാകും.

Update: 2021-06-18 04:50 GMT

ന്യൂഡല്‍ഹി: ഉള്‍നാടന്‍ ജലവാഹനങ്ങള്‍ സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതോടെ കടത്തു തോണികള്‍ക്കുള്‍പ്പെടെ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകും. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

രാജ്യത്തെ ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ഇതോടെ 1917ലെ ഉള്‍നാടന്‍ ജലവാഹന നിയമം ഇല്ലാതാകും. പുതിയ ബില്‍ പാസാകുന്നതോടെ രാജ്യത്തൊട്ടാകെ ഉള്‍നാടന്‍ ജലഗതാഗതത്തിന് ഏക നിയമമാവും.

യന്ത്രവല്‍കൃത യാനങ്ങള്‍ക്കെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. എന്‍ജിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങള്‍ക്കും മറ്റും അതത് തദ്ദേശ സ്ഥാപനങ്ങളിലോ ജില്ലകളിലോ റജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഒരിടത്തെ റജിസ്‌ട്രേഷന്‍ ഇന്ത്യ മുഴുവന്‍ ബാധകമായിരിക്കും. ഏതെങ്കിലും ഒരു സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്ത ജലവാഹനം അടുത്ത സംസ്ഥാനത്തിന്റെ പരിധിയിലേക്കു കടക്കുമ്പോള്‍ പ്രത്യേക അനുമതി വാങ്ങുകയോ റജിസ്‌ട്രേഷന്‍ നടത്തുകയോ വേണ്ടിവരില്ല.

Tags:    

Similar News