കൊടുങ്കാറ്റ്, മിന്നല്‍ പ്രളയം; കാലഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കാലഫോര്‍ണിയ: കൊടുങ്കാറ്റ് കനത്ത നാശം വിതച്ച അമേരിക്കന്‍ സംസ്ഥാനമായ കാലഫോര്‍ണിയയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 19 പേര്‍ മരിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യ കൂടിയ സംസ്ഥാനമാണ് കാലഫോര്‍ണിയ. ഇവിടെ ഊര്‍ജവിതരണവും ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ സഹായം ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കൊടുങ്കാറ്റും വെള്ളപ്പൊക്കവും തിങ്കളാഴ്ചയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നു. മാരിന്‍, നാപ, സോനോമ, മെന്‍ഡോസിനോ കൗണ്ടികള്‍ ഉള്‍പ്പെടെ സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിന്റെ വടക്കന്‍ മേഖലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.