മുസ് ലിംകളെ കൊലപ്പെടുത്താന്‍ ആഹ്വാനം; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ കേസെടുത്തു

Update: 2020-01-22 13:13 GMT

ആലപ്പുഴ: മുസ് ലിംകളെ കൊലപ്പെടുത്താന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പോലിസ് കേസെടുത്തു. ആലപ്പുഴ പാണാവള്ളി തൃച്ചാറ്റുകുളം സായ് കൃപയില്‍ സായ് കിരണിനെതിരേയാണ് ഐപിസി 153(കലാപം നടത്തുകയെന്ന ഉദ്ദേശത്തോടെ പ്രകോപനപരമായ പരാമര്‍ശം നടത്തുക), 294 ബി(അസഭ്യം പറയുക) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി വി കെ റിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. സംഘപരിവാര ചാനലിന്റെ ഒരു വാര്‍ത്തയ്ക്കു താഴെയാണ് സായ് കിരണ്‍ കൊലവിളി നടത്തിയത്. ''പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കൊല്ലാന്‍ ആഹ്വാനം: മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും കോണ്‍ഗ്രസ് നേതാവിനുമെതിരേ പരാതി'' എന്ന വാര്‍ത്തയ്ക്കു താഴെയായി ''എല്ലാ മേത്തന്മാരെയും കൊന്നു കളയണം, അന്ന് ഇന്ത്യ രക്ഷപ്പെടും എന്നാണു സായ് കിരണ്‍ കമ്മന്റിട്ടത്. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞ 16നാണ് റിയാസ് പരാതി നല്‍കിയത്. തുടര്‍ന്ന് 18നാണ് സായ് കിരണിനെതിരെ പൂച്ചാക്കല്‍ പോലിസ് കേസെടുത്തത്. സായ് കിരണ്‍ പ്രവാചകന്‍ മുഹമ്മദിനെയും മുസ് ലിംകളെയും അധിക്ഷേപിച്ച് നേരത്തേയും സാമൂഹിക മാധ്യമങ്ങളില്‍ കമ്മന്റിടാറുണ്ട്.




Tags:    

Similar News