ഹോങ്കോങിലെ 'ക്യാപ്റ്റന്‍ അമേരിക്ക'ക്ക് അഞ്ച് വര്‍ഷം തടവ്
മാ ചുആന്‍ മാന്‍ എന്ന 31 കാരനായ ഫുഡ് ഡെലിവറിക്കാരന്‍ യുവാവിനെയാണ് വിമോചന മുദ്രാവാക്യം മുഴക്കിയെന്ന പേരില്‍ ശിക്ഷിച്ചിരിക്കുന്നത്
ഹോങ്കോങ്: ഹോങ്കോങിലെ സ്വാതന്ത്ര്യത്തിനു വേണ്ടി മുദ്രാവാക്യം വിളിച്ച 'ക്യാപ്റ്റന്‍ അമേരിക്ക'എന്ന യുവാവിനെ ചൈനീസ് കോടതി അഞ്ച് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. മാ ചുആന്‍ മാന്‍ എന്ന 31 കാരനായ ഫുഡ് ഡെലിവറിക്കാരന്‍ യുവാവിനെയാണ് വിമോചന മുദ്രാവാക്യം മുഴക്കിയെന്ന പേരില്‍ ശിക്ഷിച്ചിരിക്കുന്നത്. 2019 ലെ ഹോംഗോങ് പ്രക്ഷേഭകാലത്ത് കോമിക് കഥാപുസ്തകത്തിലെ നായകനായ 'ക്യാപ്റ്റന്‍ അമേരിക്ക 2.0'എന്നപേരിലാണ് ഈയുവാവ് പ്രസിദ്ധനായത്. ഹോംഗോങിനെ പ്രത്യേക അധികാരമുള്ള സ്വയംഭരണമേഖലയാക്കിയാണ് നേരപത്തെ ബ്രിട്ടണ്‍ ചൈനക്ക് കൈമാറിയിരുന്നത്. എന്നാല്‍ പിന്നീട് ഈ പ്രത്യേക അധികാരങ്ങളെ ഇല്ലാതാക്കി മൈന്‍ ലാന്റ് ചൈനയെപ്പോലെ ഹോങ്കോങിനെയും മാറ്റിയെടുക്കാനുള്ള ശ്രമമുണ്ടായി. ഇതാണ് പ്രക്ഷോഭത്തിന് ഹേതു.