കാനഡയില്‍ കാറപകടം; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

Update: 2024-10-27 08:26 GMT

കാനഡ: കാനഡയില്‍ ടൊറന്റോയ്ക്ക് സമീപമുണ്ടായ കാറപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. സഹോദരങ്ങളായ നീല്‍ ഗോഹില്‍ (26), കേത ഗോഹില്‍ എന്നിവരും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരുമാണ് മരണത്തിന് കീഴടങ്ങിയത്. ഇവര്‍ ഗുജറാത്തുകാരാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെസ്ലയുടെ കാര്‍ ആണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ തൂണില്‍ ഇടിക്കുകയായിരുന്നു. കാറില്‍ നിന്നും തീയാളുന്നതു കണ്ട നാട്ടുകാര്‍ ഉടനെ കാര്‍ തകര്‍ത്ത് ഇവരെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Similar News