കര്‍ഷക പ്രക്ഷോഭം: തടഞ്ഞുവച്ച ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പുനസ്ഥാപിച്ചു
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിനും മറ്റും കാരവന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെയും കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവയുടെയും അക്കൗണ്ട് തടഞ്ഞുവച്ച നടപടി പ്രതിഷേധത്തെ തുടര്‍ന്ന് ട്വിറ്റര്‍ പിന്‍വലിച്ചു. 'നിയമപരമായ ആവശ്യങ്ങള്‍'ക്കെന്നു പറഞ്ഞാണ് 250ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ തടഞ്ഞുവച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനു കാരണമാക്കിയതോടെ ആറു മണിക്കൂറുകള്‍ക്കു ശേഷം പലതും പുനസ്ഥാപിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടഞ്ഞത്. #ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വ്യാജവും ഭയപ്പെടുത്തുന്നതും പ്രകോപനപരവുമായ ട്വീറ്റുകള്‍ ചെയ്‌തെന്ന് ആരോപിച്ചാണ് 250 ഓളം ട്വീറ്റുകള്‍ / ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടയാന്‍ ട്വിറ്ററിനോട് നിര്‍ദേശം നല്‍കിയത്. കിസാന്‍ ഏകതാ മോര്‍ച്ചയുടെയും ഭാരതീയ കിസാന്‍ യൂനിയന്‍ഏക്തയുടെയും(ഉഗ്രഹാന്‍) ഔദ്യോഗിക അക്കൗണ്ടുകള്‍ തടഞ്ഞിരുന്നു.
Caravan, Kisan Ekta Morcha Twitter Pages Back After 6-Hr Blackout