സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നിര്‍മാതാക്കള്‍ക്കെതിരേ കേസ്
ഹൈക്കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക പൊലിസ് സംഘമാണ് ഈ കേസ് അന്വേഷിക്കുക.
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്. ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങി ഒമ്പതു പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസെടുത്തിരിക്കുന്നത്.
ഒരു സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിന് കാരണമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ജസ്റ്റീസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഹൈക്കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക പൊലിസ് സംഘമാണ് ഈ കേസ് അന്വേഷിക്കുക. ആരോപണവിധേയരെ ഉടന്‍ ചോദ്യം ചെയ്ത് പരാതിയിലെ സത്യാവസ്ഥ പരിശോധിക്കും.