കൊല്ലം: ഭര്‍ത്താവുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതിന് വനിതാ എസ്‌ഐ മര്‍ദ്ദിച്ചതായി എസ്‌ഐയുടെ ഭാര്യയുടെ പരാതി. കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ഐ വി ആശക്കെതിരെയാണ് പരാതി. സംഭവത്തില്‍ ഭര്‍ത്താവും വര്‍ക്കല എസ്‌ഐയുമായ അഭിഷേകിനും ആശക്കുമെതിരേ പോലിസ് കേസെടുത്തു. മര്‍ദനത്തിന് കൂട്ട് നിന്നതിനും സ്ത്രീധനം കൂടുതല്‍ ആവശ്യപെട്ടതിനുമാണ് അഭിഷേകിനെതിരേ കേസ്. അഞ്ചുവര്‍ഷമായി ഭര്‍ത്താവും വനിതാ എസ്‌ഐയും ഭീഷണിപ്പെടുത്തുകയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.