ബിജെപിക്ക് അനുകൂലമായി ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ക്രമക്കേടുകള്‍ നടത്തി; കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരേ കേസ്
ബെംഗളൂരു: ബിജെപിക്ക് അനുകൂലമായി ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ക്രമക്കേടുകള്‍ നടത്തിയതില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരേ കേസ്. ജെഎസ്പി സഹപ്രസിഡന്റ് ആദര്‍ശ് ആര്‍ അയ്യര്‍ സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തത്.
ഇലക്ടറല്‍ ബോണ്ടുകളുടെ മറവില്‍ നിര്‍മല സീതാരാമനും മറ്റ് ഉദ്യോഗസ്ഥരും പണം കൊള്ളയടിച്ചെന്നും 8,000 കോടിയിലധികം രൂപയുടെ നേട്ടമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. നദ്ദ, കട്ടീല്‍, വിജയേന്ദ്ര, പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ തലങ്ങളിലെ മറ്റ് ഭാരവാഹികള്‍ എന്നിവരുടെ ഒത്താശയോടെയാണ് പണം തട്ടിയതെന്ന് അയ്യര്‍ പരാതിയില്‍ ആരോപിച്ചു.
ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. നിര്‍മല സീതാരാമനെതിരെയുള്ള പരാതിയേ തുടര്‍ന്ന് രാജി ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.ഈ വര്‍ഷം ഫെബുവരിയിലാണ് ഭരണഘടനാവിരുദ്ധമാണെന്ന് ചുണ്ടിക്കാട്ടി ഇലക്ട്രല്‍ ബോണ്ട് സുപ്രിംകോടതി റദ്ദാക്കിയത്.