കപ്പല്‍ യാത്രാ നിരക്ക് വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച ലക്ഷദ്വീപ് എംപിക്കെതിരെ കേസ്
പൊതുശല്യം ഉള്‍പ്പെടെ നാലു വകുപ്പുകള്‍ ചുമത്തിയാണ് പി പി മുഹമ്മദ് ഫൈസല്‍ എംപിക്കും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്
കവരത്തി: കപ്പല്‍ യാത്രാ നിരക്ക് വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച ലക്ഷദ്വീപ് എംപിക്കെതിരെ ലക്ഷ ദ്വീപ് പോലിസ് കേസെടുത്തു. പൊതുശല്യം ഉള്‍പ്പെടെ നാലു വകുപ്പുകള്‍ ചുമത്തിയാണ് പി പി മുഹമ്മദ് ഫൈസല്‍ എംപിക്കും കൂടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കവരത്തി ഗാന്ധി സ്വകയറില്‍ പ്രതിഷേധിച്ചതിനാണ് ഇവര്‍ക്കെതിരേ കവരത്തി പൊലിസാണ് കേസെടുത്തത്. ജനാധിപത്യപരമായ പ്രതിഷേധത്തിനെതിരെയാണ് നടപടിയെന്നും കേസ് നിയമപരമായി നേരിടുമെന്ന് എംപി പറഞ്ഞു. ലക്ഷദ്വീപിനെതിരെ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അന്യായമായ അതിക്രമത്തിന്റെ ഭാഗമാണ് നടപടിയെന്ന പരക്കെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ നേരത്തെ ദ്വീപില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.