രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചെന്ന്; ട്വിറ്ററിനും വാട്‌സ് ആപ്പിനും ടിക് ടോക്കിനുമെതിരേ കേസ്

Update: 2020-02-27 17:49 GMT

ഹൈദരാബാദ്: മത സൗഹാര്‍ദത്തിനു കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്ന് ആന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, വാട്‌സ് ആപ്പ്, ടിക് ടോക്ക് എന്നിവയ്‌ക്കെതിരേ കേസ്. ഹൈദരാബാദ് സൈബര്‍ ക്രൈം പോലിസാണ് ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ-സാമൂഹിക പ്രവര്‍ത്തകന്‍ സില്‍വേരി ശ്രീശൈലം സമര്‍പ്പിച്ച ഹരജിയിലാണ് നമ്പള്ളി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്റ്റ് 2000നു പുറമെ ഐപിസിയിലെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, വാട്‌സ് ആപ്പ്, ടിക് ടോക്ക് എന്നിവയ്ക്ക് വരുദംവസങ്ങളില്‍ നോട്ടീസ് നല്‍കുമെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ െ്രെകം സ്‌റ്റേഷനിലെ സൈബര്‍ െ്രെകം വിഭാഗം ഔദ്യോഗികമായി അറിയിച്ചു.

    പാകിസ്താനില്‍ നിന്നുള്ള ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനും(സിഎഎ) ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും(എന്‍ആര്‍സി) എതിരേ സന്ദേശങ്ങളും വീഡിയോകളും പോസ്റ്റുചെയ്യുന്നു, മാത്രമല്ല അവ ഇന്ത്യയില്‍ വൈറലാകുകയും ചെയ്യുന്നതായാണ് അദ്ദേഹം ഹരജിയില്‍ ആരോപിച്ചിരുന്നത്. സര്‍ക്കാരിനോടുള്ള അതൃപ്തി വര്‍ധിപ്പിക്കാനും സാമുദായിക അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുമാണ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.



Tags:    

Similar News