വീണ്ടും മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരേ കേസെടുത്തു

Update: 2022-05-10 07:02 GMT

കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരേ വീണ്ടും പോലിസ് കേസെടുത്തു. 153എ, 295 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കൊച്ചി പാലാരിവട്ടം പോലിസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍ മുസ്‌ലിം മതവിഭാഗത്തിനെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്.

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരേ പോലിസ് കേസെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജോര്‍ജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ അടുത്ത ദിവസം ജില്ലാ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. മുസ്‌ലിം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോര്‍ജ് മുസ്‌ലിംകളുടെ ഹോട്ടലുകളില്‍ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.

Tags:    

Similar News