നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പൈതൃകത്തെ തച്ചുതകര്‍ക്കാന്‍ ഒരുങ്ങുന്നത് നീതിയില്ലായ്മ; ലക്ഷ ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ഷാഫി കൊല്ലം (വീഡിയോ)
സാംസ്‌കാരിക പൈതൃകം കൊണ്ട് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററും സംഘവും നടത്തുന്ന നീതിയില്ലായ്മയ്‌ക്കെതിരേ നാം ഓരോരുരത്തരും ശബ്ദമുയര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
കോഴിക്കോട്: ലക്ഷദ്വീപിനെ കൈപിടിയിലൊതുക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാപ്പിളപ്പാട്ട് ഗായകന്‍ ഷാഫി കൊല്ലം. നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പൈതൃകത്തെ നൂതന നിയമങ്ങളെക്കൊണ്ട് തച്ചുതകര്‍ക്കാന്‍ ഒരുങ്ങുന്നത് നീതിയില്ലായ്മയാണെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചു.
സാംസ്‌കാരിക പൈതൃകം കൊണ്ട് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററും സംഘവും നടത്തുന്ന നീതിയില്ലായ്മയ്‌ക്കെതിരേ നാം ഓരോരുരത്തരും ശബ്ദമുയര്‍ത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അവരുടെ ന്യായമായ സമരങ്ങള്‍ക്കൊപ്പം താനുമുണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തു. നേരത്തേ നിരവധി സെലബ്രിറ്റികള്‍ ലക്ഷദ്വീപ് ജനതയ്ക്കു പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്.
Full View