അഴിമതിക്കേസ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

Update: 2023-09-09 05:17 GMT

അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്ര ബാബു നായിഡു അറസ്റ്റില്‍. എപി സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അഴിമതിക്കേസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് നായിഡുവിനെ നന്ത്യാല്‍ പോലിസിലെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസില്‍ ഒന്നാം പ്രതിയാണ് നായിഡു. 2014-19 കാലഘട്ടത്തില്‍ ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനവ്യാപകമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് തുടങ്ങിയ വൈദഗ്ധ്യ നൈപുണ്യ വികസന പദ്ധതിയില്‍ 250 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ്. സംഭവത്തില്‍ ഇഡിയും ആന്ധ്രാപ്രദേശ് സിഐഡിയുാണ് കേസെടുത്തിരുന്നത്. 2021ലാണ് ചന്ദ്രബാബു നായിഡുവിനെ ഒന്നാം പ്രതിയാക്കി എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി നന്ത്യാലിലെ ഫങ്ഷന്‍ ഹാളില്‍ എത്തിയാണ് സിഐഡി സംഘം അറസ്റ്റ് വാറന്റ് കൈമാറുന്നത്. വിവരമറിഞ്ഞ് പ്രതിഷേധവുമായി ടിഡിപി പ്രവര്‍ത്തകരെത്തിയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലിസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന സിഐഡി ഉദ്യോഗസ്ഥന്‍ അറിയിച്ചു. പിന്നാലെ ഇന്ന് പുലര്‍ച്ചെയോടെയാണ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News