പാരിസ്: 64 ദിവസത്തില്‍ ലോകം ചുറ്റി ഫ്രെഞ്ച് നാവികന്‍. നവംബര്‍ പത്തിന് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ലി സാബ്ല് ഡൊളോണില്‍ നിന്ന് തുടങ്ങിയ യാത്രയാണ് 64 ദിവസവും 19 മണിക്കൂറും 22 മിനിട്ടും 49 സെക്കന്‍ഡും എടുത്ത് ചാര്‍ളി പൂര്‍ത്തിയാക്കിയത്.
മണിക്കൂറില്‍ 32.84 കിലോമീറ്റര്‍ വേഗത്തില്‍ 44527 കിലോമീറ്റര്‍ ദൂരമാണ് ഇയാള്‍ താണ്ടിയത്. ഇതോടെ പ്രശസ്തമായ വെന്‍ഡീ ഗ്ലോബ് മല്‍സരത്തില്‍ ഇയാള്‍ വിജയിയായി. 2016-17ലെ മല്‍സരത്തില്‍ ആര്‍മെല്‍ ലി ക്ലീഷ് എന്നയാള്‍ സ്ഥാപിച്ച 74 ദിവസത്തിന്റെ റെക്കോര്‍ഡാണ് 40കാരനായ ചാര്‍ളി തകര്‍ത്തിരിക്കുന്നത്.
Full View