പുരാവസ്തു തട്ടിപ്പ്:മോന്‍സണ്‍ മാവുങ്കലിന്റെ പേരിലെ സ്വത്തുക്കളുടെ വിവരം തേടി ക്രൈംബ്രാഞ്ച്; രജിസ്‌ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കി

തനിക്ക് സ്വത്തുക്കളോ മറ്റൊന്നുമില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ മോന്‍സണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത്.ഇക്കാര്യത്തില്‍ വ്യക്തത വരുത്തന്നതിനായി രജിസ്‌ട്രേഷന്‍ ഐജിക്ക് ക്രൈബ്രാഞ്ച് സംഘം കത്ത് നല്‍കിയതായി വിവരം.സംസ്ഥാനത്ത് എവിടെയെങ്കിലും മോന്‍സണ്‍ മാവുങ്കലിന്റെ പേരില്‍ വസ്തുക്കളോ മറ്റോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്

Update: 2021-10-09 06:28 GMT

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ പേരില്‍ സംസ്ഥാനത്ത് എവിടെയെങ്കിലും സ്വത്തുക്കളോ മറ്റോ ഉണ്ടോയെന്ന വിവരം തേടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ നടപടി.തനിക്ക് സ്വത്തുക്കളോ മറ്റൊന്നുമില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ മോന്‍സണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത്.ഇക്കാര്യത്തില്‍ വ്യക്തത വരുത്തന്നതിനായി രജിസ്‌ട്രേഷന്‍ ഐജിക്ക് ക്രൈബ്രാഞ്ച് സംഘം കത്ത് നല്‍കിയതായി വിവരം.സംസ്ഥാനത്ത് എവിടെയെങ്കിലും മോന്‍സണ്‍ മാവുങ്കലിന്റെ പേരില്‍ വസ്തുക്കളോ മറ്റോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്.

ഇതു കൂടാതെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ബാങ്കുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലുമായോ ബന്ധുക്കളുമായോ ബന്ധപ്പെട്ട് ഏതെങ്കിലും ബാങ്കുകളില്‍ അന്വേഷണ സംഘത്തിന് അറിയാത്ത അക്കൗണ്ടുകള്‍ ഉണ്ടോയെന്നും അതില്‍ പണം സൂക്ഷിച്ചിട്ടുണ്ടോയെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നാണ് വിവരം.നിലവില്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ 200 രൂപയില്‍ താഴെ മാത്രമെ പണമുള്ളുവെന്നാണ് ഇയാള്‍ ക്രൈബ്രാഞ്ചിനോട് പറഞ്ഞിരുന്നത്.എറണാകുളത്ത് ഇയാള്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇതിന്റെ വാടക കഴിഞ്ഞ ഏഴു മാസമായി നല്‍കിയിരുന്നില്ലെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണ സംഘം വ്യക്തത വരുത്തിയതായാണ് വിവരം.

ചേര്‍ത്തലയിലുള്ളത് കുടുംബ സ്വത്താണെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു.ഇതും ഇയാളുടെ പേരില്‍ അല്ലെന്നാണ് വിവരം.മോന്‍സണ്‍ മാവുങ്കലില്‍ നിന്നും കണ്ടെടുത്ത വാഹനങ്ങള്‍ പോലും പഴഞ്ചനാണ്.ഇതും ഇയാളുടെ പേരിലല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും പറയുന്നു.ആദായ നികുതി വകുപ്പും മോന്‍സണ്‍ മാവുങ്കലിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മോന്‍സണ്‍ മാവുങ്കലിന്റെ ബാങ്ക്, സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ രേഖകള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി ശേഖരിച്ചുവെന്നാണ് വിവരം.ഇതു കൂടാതെ ഇയാള്‍ തട്ടിപ്പിനുപയോഗിച്ച ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും ആദായ നികുതിവകുപ്പ് അധികൃതര്‍ ശേഖരിച്ചുവെന്നാണ് വിവരം.

Tags:    

Similar News