കാസര്‍കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി എടുത്തുകുടിച്ച ഒന്നരവയസ്സുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബാ നഗറില്‍ അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. ഇന്നലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിക്കുകയായിരുന്നു. ഉടന്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷാംശം അകത്തുചെന്നതിനാല്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണത്തിന് കാരണം.