ഭൂമിക്കടിയില്‍ കുടുങ്ങിയ 11 ഖനി തൊഴിലാളികളെ 14 ദിവസത്തിന് ശേഷം ചൈന രക്ഷിച്ചു

ഏറെ ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്.

Update: 2021-01-24 17:33 GMT

ബെയ്ജിങ്: ചൈനയില്‍ ഭൂമിക്കടിയില്‍ കുടുങ്ങിയ 11 ഖനി തൊഴിലാളികളെ 14 ദിവസത്തിന് ശേഷം രക്ഷിച്ചു.11 പേരാണ് ജനുവരി 10ന് ജോലിക്കിടെ ഖനിയില്‍ കുടുങ്ങിയത്. ഖനിക്കുള്ളില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് പുറത്തേക്ക് വരാനുള്ള മാര്‍ഗം അടഞ്ഞത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഒരാള്‍ മരിച്ചു. ഷാഡോങ് പ്രവിശ്യയിലെ ഖിഷിയയിലാണ് സംഭവം.

ഏറെ ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്. ഖനിക്കുള്ളില്‍നിന്ന് ഓരോരുത്തരെ വീതമാണ് പുറത്തെത്തിച്ചത്. ഏറെ ദിവസം ഇരുട്ടില്‍ കഴിഞ്ഞതിനാല്‍ കണ്ണുകള്‍ മൂടിയാണ് ഇവരെ പുറത്തെത്തിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനെ തുടര്‍ന്ന് ഖനി മാനേജരെ കസ്റ്റഡിയിലെടുത്തിരുന്നു. കുടുങ്ങിയ തൊഴിലാളികള്‍ ശാരീരികമായി അവശതയിലായിരുന്നു. സുരക്ഷാ സംഘങ്ങളുമായി ആശയവിനിമയവും തടസ്സപ്പെട്ടിരുന്നു. 1900 അടി താഴ്ചയിലാണ് ഇവര്‍ കുടുങ്ങിയത്. പാറ തുളച്ച് അതിലൂടെയായിരുന്നു ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയത്.




Tags:    

Similar News