ഭൂട്ടാനില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതി
2017ല്‍ ഇന്ത്യ- ചൈനീസ് സേനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശമാണിത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഭൂട്ടാന്‍ പ്രദേശത്ത് ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. ചൈനയുടെ സൈനിക ശക്തിയെസംബന്ധിച്ച്‌റിസേര്‍ച്ച് നടത്തുന്ന ഒരു സാറഅറലൈറഅറ് ഇമേജറി എക്‌സ്‌പേര്‍ട്ടാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഭൂട്ടാനില്‍ പലയിടങ്ങളിലായി ചൈനീസ് സൈന്യം ഗ്രമങ്ങള്‍ നിര്‍മ്മിക്കുന്നതായാണ് വെളിപ്പെടുത്തല്‍.
2017ല്‍ ഇന്ത്യ- ചൈനീസ് സേനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശമാണിത്. തര്‍ക്ക പ്രദേശങ്ങളിലും സമീപപ്രദേശത്തും പാര്‍പ്പിട്ട സമുച്ഛയങ്ങള്‍ ഉണ്ടാകുന്ന ചൈനീസ് നടപടി അന്താരാഷ്ട്ര അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയെ മറിക്കടക്കുന്ന തരത്തിലുള്ളതാണെന്നാണ് ഇന്ത്യയുടെ വാദം. ചൈനീസ് അധികൃതര്‍ക്ക് തങ്ങളുടെ മഅമഅ വിട്ട് കൊടുക്കരുതെന്ന് ഇന്ത്യ ഭൂട്ടാനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈനയുടെ സാമ്പത്തിക സഹായം ലഭിക്കുന്നത് ഇല്ലാതാക്കാന്‍ ഭൂട്ടാന്‍ ഇതുവരെ തയ്യാറായിട്ടില്ല.