ന്യൂസിലന്‍ഡില്‍ ജസിന്തയുടെ പിന്‍ഗാമിയായി ക്രിസ് ഹിപ്കിന്‍സ്

Update: 2023-01-21 03:30 GMT

വെല്ലിങ്ടണ്‍: ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാവും. 44കാരനായ ക്രിസ് ഹിപ്കിന്‍സ് ജസിന്ത മന്ത്രിസഭയിലെ പൊലിസ്, വിദ്യാഭ്യാസ, പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിന്‍സിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. ലേബര്‍ പാര്‍ട്ടിയെ നയിക്കാന്‍ ഏകകണ്ഠമായി ക്രിസ് ഹിപ്കിന്‍സിനെ നാമനിര്‍ദേശം ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനും പാര്‍ട്ടി തീരുമാനിച്ചത്.

ലേബര്‍ പാര്‍ട്ടിയുടെ 64 നിയമസഭാ സാമാജികരുടെ യോഗത്തില്‍, പാര്‍ട്ടിയുടെ അടുത്ത നേതാവായി ഹിപ്കിന്‍സ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ചയാണ് യോഗം. 2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെത്തുന്നത്. 2020 നവംബറില്‍ കൊവിഡ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ക്രിസ് ഹിപ്കിന്‍സ് ആയിരുന്നു. ന്യൂസിലന്‍ഡിന്റെ ലേബര്‍ കോക്കസ് ഞായറാഴ്ച തീരുമാനം അംഗീകരിക്കും.

ഒക്ടോബറിലാണ് ന്യൂസിലന്‍ഡ് പൊതുതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രകാലത്തേക്ക് ഹിപ്കിന്‍സിന് സ്ഥാനത്ത് തുടരാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ല. എംപിയെന്ന നിലയില്‍ എട്ടുമാസം കൂടിയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. 2020 നവംബറില്‍ കൊവിഡ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ക്രിസ് ഹിപ്കിന്‍സ് ആയിരുന്നു. കൊവിഡ് പ്രതിസന്ധികാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് അദ്ദേഹം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Tags:    

Similar News