
കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സജീവ പരിഗണനയിലെന്ന് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തില്‍ സഭയ്ക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കുമെന്നും കോഴിക്കോട് നടന്ന അവകാശ പ്രഖ്യാപന റാലിയില്‍ അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ 1500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. വന്യമൃഗ ആക്രമണം മൂലം കര്‍ഷകര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കാലാനുസൃതമായ മാറ്റം വരുത്താതെ പഴയ നിയമങ്ങള്‍ ജനങ്ങളെ ദ്രോഹിക്കുന്നതാണ്. പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ ആലോചനയുള്ളതാണ്. ഇപ്പോഴുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. പാവപ്പെട്ടവരായിപ്പോയി എന്നതുകൊണ്ട് ചൂഷണം ചെയ്യപ്പെടാന്‍ പാടില്ലെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.