പീഢനത്തിനിരയായ വനിതാ ജഡ്ജി ദയാവധം തേടിയ സംഭവം: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് റിപോര്‍ട്ട് തേടി

ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ സിവില്‍ ജഡ്ജിയാണ് ഗുരുതര പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സാമൂഹികമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കുകയായിരുന്നു. കോടതിയിലെ മുതിര്‍ന്ന ജില്ലാ ജഡ്ജി തന്നോട് വളരെ മോശമായി പെരുമാറിയെന്നും ഇത് വേദനിപ്പിച്ചെന്നും പറയുന്ന കത്തില്‍, തനിക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്നും അപേക്ഷിക്കുന്നുണ്ട്.

Update: 2023-12-15 06:20 GMT
ന്യൂഡല്‍ഹി: ലൈംഗിക പീഢനത്തിനിരയായ വനിതാ ജഡ്ജി ദയാവധം തേടിയ സംഭവത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപോര്‍ട്ട് തേടി. അലഹബാദ് ഹൈക്കോടതിയില്‍ നിന്നാണ് റിപോര്‍ട്ട് തേടിയത്. ജോലിസ്ഥലത്ത് ലൈംഗികാതിക്രമത്തിനിരയായെന്നു കാണിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ ജഡ്ജി കത്തെഴുതിയതോടെയാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്. സംഭവത്തില്‍ തല്‍സ്ഥിതി റിപോര്‍ട്ട് നല്‍കാന്‍ സുപ്രിം കോടതി സെക്രട്ടറി ജനറല്‍ അതുല്‍ എം കുര്‍ഹേക്കറിനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വനിതാ ജഡ്ജി നല്‍കിയ എല്ലാ പരാതികളെക്കുറിച്ചും വിവരങ്ങള്‍ തേടി കുര്‍ഹേക്കര്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതി. പരാതി കൈകാര്യം ചെയ്യുന്ന ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മുമ്പാകെയുള്ള നടപടികളുടെ തല്‍സ്ഥിതി റിപോര്‍ട്ടും സുപ്രിം കോടതി സെക്രട്ടേറിയറ്റ് തേടിയിട്ടുണ്ട്.

    ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ സിവില്‍ ജഡ്ജിയാണ് ഗുരുതര പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സാമൂഹികമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കുകയായിരുന്നു. കോടതിയിലെ മുതിര്‍ന്ന ജില്ലാ ജഡ്ജി തന്നോട് വളരെ മോശമായി പെരുമാറിയെന്നും ഇത് വേദനിപ്പിച്ചെന്നും പറയുന്ന കത്തില്‍, തനിക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്നും അപേക്ഷിക്കുന്നുണ്ട്. തുറന്ന കോടതിയിലെ ഡയസില്‍ അപമാനിക്കപ്പെട്ടുവെന്ന അപൂര്‍വ ബഹുമതി എനിക്ക് ലഭിച്ചു. ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. എന്നെ തീര്‍ത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആര്‍ക്കും വേണ്ടാത്ത ഒരു ജീവിയായി എനിക്ക് തന്നെ എന്നെക്കുറിച്ച് തോന്നുന്നു. മറ്റുള്ളവര്‍ക്ക് ഞാന്‍ നീതി നല്‍കുമെന്ന് പ്രതീക്ഷിച്ചു. ഞാന്‍ എന്ത് നിഷ്‌കളങ്കയായിപ്പോയെന്നും വനിതാ ജഡ്ജി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു ജില്ലാ ജഡ്ജിയും അദ്ദേഹത്തിന്റെ കൂട്ടാളികളും എന്നെ ലൈംഗികമായി ഉപദ്രവിച്ചു. രാത്രി ജില്ലാ ജഡ്ജിയെ കാണാന്‍ എന്നോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജിയുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. എന്താണ് സംഭവിച്ചതെന്ന് ഒന്നു ചോദിക്കാന്‍ പോലും ആരുമുണ്ടായില്ല. ഹൈക്കോടതിയുടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയിലും പരാതിപ്പെട്ടു. എന്നാല്‍ അന്വേഷണം ഒരു പ്രഹസനവും വ്യാജവുമാണ്. എന്റെ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാന്‍ എന്നെ അനുവദിക്കൂ. എന്റെ ജീവിതം ഇങ്ങനെയായിരിക്കട്ടെ. ഡിസ്മിസ്ഡ് എന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തില്‍ വനിതാ ജഡ്ജി എഴുതിയിരുന്നത്.

Tags:    

Similar News