ഇതര സംസ്ഥാന തൊഴിലാളികളും പോലിസും തമ്മില്‍ സംഘര്‍ഷം; സി ഐയ്ക്കു കല്ലേറില്‍ പരിക്ക്
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളും പോലിസും തമ്മില്‍ സംഘര്‍ഷം. സി ഐയ്ക്കു കല്ലേറില്‍ പരിക്ക്. നാട്ടിലേക്ക് പോവാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670ഓളം തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. തിരുവനന്തപുരത്തെ മാളിന്റെ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. കനത്ത മഴ അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. മറ്റ് ജില്ലകളില്‍ നിന്നുള്ള പല തൊഴിലാളികളും മടങ്ങിപ്പോയെങ്കിലും ജില്ലയില്‍ നിന്നുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ക്യാംപിലുള്ളവരില്‍ ചിലര്‍ പല അസുഖങ്ങളടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും നാട്ടിലേക്ക് പോവാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം. പ്രതിഷേധക്കാര്‍ പോലിസിന് നേരെ നടന്ന കല്ലേറില്‍ പേട്ട സിഐയ്ക്കു തലക്ക് പരിക്കേറ്റു. പ്രതിഷേധം ശക്തമായതോടെ തൊഴിലാളികളുമായി പോലിസ് ചര്‍ച്ച നടത്തി. മടങ്ങിപ്പോവുന്നതിന് നടപടി എടുക്കാമെന്ന് പോലിസ് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.