പ്രമുഖ സഹകാരിയും സിഎംപി നേതാവുമായിരുന്ന സി പി ദാമോദരന്‍ അന്തരിച്ചു

Update: 2020-09-24 18:36 GMT

കണ്ണൂര്‍: പ്രമുഖ സഹകാരിയും സിഎംപി നേതാവുമായിരുന്ന സി പി ദാമോദരന്‍ അന്തരിച്ചു. കണ്ണൂരിലെ രാഷ്ട്രീയ-സഹകരണ-സാമൂഹിക-സാംസ്‌ക്കാരിക മണ്ഡലത്തലെ നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം എം വി രാഘവന്റെ സന്തതസഹചാരിയായാണ് അറിയപ്പെടുന്നത്. അഴീക്കോടന്‍ രാഘവനോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സി പി ദാമോദരന്‍ 1965 മുതല്‍ കണ്ണൂര്‍ സഹകരണ പ്രസ്സില്‍ ജോലി ചെയ്ത് സഹകരണ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ കോ-ഓപറേറ്റീവ് പ്രസ്, കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്, എകെജി ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ അര്‍ബന്‍ സഹകരണ സംഘം, പരിയാരം സഹകരണ കാന്റീന്‍ സൊസൈറ്റി എന്നിവ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കണ്ണൂര്‍ റെഡ് സ്റ്റാര്‍ സ്‌പോട്‌സ് ക്ലബ്ബ് മുന്‍ പ്രസിഡന്റാണ്.

    1939 കുറ്റൂരില്‍ പരേതരായ ആര്‍ കെ കണ്ണന്റെയും സി പി കുഞ്ഞാതിയുടെയും മകനായാണ് ജനനം. ഭാര്യ വസുമതി(ഹാന്‍വീവ് മുന്‍ ജീവനക്കാരി). സഹോദരങ്ങള്‍: രാഘവന്‍, സാവിത്രി, ശാരദ, സി പി നാരായണന്‍(മുന്‍ എംഎല്‍എ), കാര്‍ത്ത്യായനി. മക്കള്‍: വിദ്യ(എല്‍ഐസി കോഴിക്കോട്), വിനോദ്(ബിസിനസ്, കോഴിക്കോട്), വിനീത(ആര്‍ക്കിടെക്റ്റ്, ഉരാളുങ്കല്‍ സൊസൈറ്റി). മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍, അനില്‍ പല്ലേരി.

    സി പി ദാമോദരന്റെ ഭൗതികശരീരം രാവിലെ 8നു പുഴാതി ഹൗസിങ് കോളനിയിലെ വീട്ടില്‍ എത്തിക്കും. 11 മുതല്‍ 12 വരെ കണ്ണൂര്‍ ജവഹര്‍ ലൈബറി ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം പയ്യാംമ്പലത്ത് സംസ്‌കരിക്കും.

CMP leader CP Damodaran has passed away




Tags:    

Similar News