സ്വാതന്ത്ര്യ ദിനത്തില്‍ തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന്‍ അതിരൂപത
അന്നേ ദിവസം കടല്‍തീരത്ത് കറുത്ത കൊടിയുയര്‍ത്താനും കരിങ്കൊടി റാലി നടത്താനും ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ ഇടവകകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ തിരുവനന്തപുരത്തെ തീരദേശ ജനത കരിദിനമാചരിക്കുമെന്ന് ലത്തീന്‍ അതിരൂപത. അന്നേ ദിവസം കടല്‍തീരത്ത് കറുത്ത കൊടിയുയര്‍ത്താനും കരിങ്കൊടി റാലി നടത്താനും ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ ഇടവകകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി. പാര്‍പ്പിടം നഷ്ടമാകുന്നത് ഉള്‍പ്പെടെ തീരദേശ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ടാണ് പ്രതിഷേധം.
പത്താം തീയതി വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരദേശ ജനത ജൂലൈ 20 മുതല്‍ സമര രംഗത്താണ്. എന്നിട്ടും പ്രശ്‌ന പരിഹാരത്തിന് ചെറുവിരലനക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണ് ലത്തീന്‍ അതിരൂപയുടെ ആക്ഷേപം. ഇതേത്തുടര്‍ന്നാണ് പ്രതിഷേധം കടുപ്പിക്കുന്നത്.