മന്ത്രി എ സി മൊയ്തീന്‍ ചട്ടം ലംഘിച്ച് നേരത്തേ വോട്ട് ചെയ്‌തെന്ന ആരോപണം തള്ളി കലക്ടറുടെ റിപോര്‍ട്ട്
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മന്ത്രി എ സി മൊയ്തീന്‍ ചട്ടം ലംഘിച്ച് നേരത്തേ വോട്ട് ചെയ്‌തെന്ന് ആരോപണം തള്ളി ജില്ലാ വരണാധികാരികൂടിയായ കലക്ടറുടെ റിപോര്‍ട്ട്. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര എംഎന്‍ബിഎസ്എല്‍പി സ്‌കൂളില്‍ പോളിങ് സമയം തുടങ്ങുന്നതിന് മുമ്പ് മന്ത്രി വോട്ട് ചെയ്‌തെന്നായിരുന്നു പരാതി. വോട്ടെടുപ്പ് തുടങ്ങേണ്ട സമയം ഏഴ് മണിയാണെന്നും എന്നാല്‍ മന്ത്രി 6.56ന് വോട്ടെ ചെയ്‌തെന്നുമായിരുന്നു അനില്‍ അക്കര എംഎല്‍എ പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ആരോപണം നിഷേധിക്കുകയും ചട്ടലംഘനം നടന്നിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തു.
തന്റെ വാച്ചില്‍ ഏഴ് മണിയായപ്പോഴാണ് പോളിങ് ആരംഭിച്ചതെന്നാണ് പ്രിസൈഡിങ് ഓഫിസറുടെ വിശദീകരണം. ബൂത്തിലുണ്ടായിരുന്ന വിവിധ സ്ഥാനാര്‍ഥികളെ അറിയിച്ചാണ് വോട്ടെടുപ്പ് തുടങ്ങിയതെന്നും അദ്ദേഹം വിദശീകരിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വ്യാഴാഴ്ച രാവിലെ 6.40ന് ബൂത്തിലെത്തിയ മന്ത്രി 20 മിനുട്ടോളം ക്യൂ നിന്ന ശേഷം പ്രിസൈഡിങ് ഓഫിസര്‍ പോളിങ് തുടങ്ങുകയാണെന്ന് അറിയിച്ച ശേഷമാണ് മന്ത്രി വോട്ട് ചെയ്തതെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Collector's report rejects allegation Minister AC Moideen violated the rules