കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളജ് അധ്യാപകന്‍ മരിച്ചു

Update: 2025-01-04 15:51 GMT

അങ്കമാലി: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളജ് അധ്യാപകന്‍ മരിച്ചു. അങ്കമാലി ഫിസാറ്റ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം അസിസ്റ്റന്റ് പ്രൊഫസര്‍ അനുരഞ്ജാണ് മരിച്ചത്.ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. അങ്കമാലി ടെല്‍കിന് മുന്‍വശത്ത് വച്ചാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് അനുരഞ്ജ്. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Similar News