വരുന്നൂ, ചൈനയുടെ കൃത്രിമ സൂര്യന്‍; എല്ലാം കത്തിച്ചാമ്പലാവുമോ...?
കൃത്രിമ സൂര്യന്‍ പദ്ധതി വിജയിച്ചാല്‍ ശാസ്ത്ര ലോകത്തെ ഊര്‍ജോല്‍പാദനത്തില്‍ വന്‍ വഴിത്തിരിവാമെന്നതില്‍ സംശയമില്ല
ബെയ്ജിങ്: ശാസ്ത്ര ലോകം കാത്തിരിക്കുന്ന ചൈനയുടെ കൃത്രിമ സൂര്യന്‍ ഈ വര്‍ഷം അവസാനത്തോടെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചേക്കും. ഊര്‍ജപ്രതിസന്ധിക്കു വിരാമമിടുകയെന്ന ലക്ഷ്യത്തോടെ ചൈന നിര്‍മിക്കുന്ന എച്ച്എല്‍-2എം ടോകാമാക് കൂറ്റന്‍ റിയാക്ടറിനെയാണ് ശാസ്ത്രലോകം കൃത്രിമ സൂര്യന്‍ എന്നു വിശേഷിപ്പിക്കുന്നത്. ഒറിജിനല്‍ സൂര്യനേക്കാള്‍ ആറിരട്ടി ചൂട് ലഭിക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതിക്ക് നേരത്തേ തന്നെ ചൈനീസ് ഭരണകൂടം തുടക്കം കുറിച്ചിരുന്നു. രാത്രി വെളിച്ചത്തിന് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ചൈന സൂര്യനേക്കാള്‍ മികച്ച സൂര്യനെ പുറത്തിറക്കുമെന്ന് അവകാശപ്പെട്ടിരുന്നത്. പദ്ധതിയുമായി മുന്നോട്ടുപോയ ചൈനീസ് ഗവേഷകര്‍ ഈ വര്‍ഷം നവംബറോടെയെങ്കിലും കൃത്രിമ സൂര്യനെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
സൗരയൂഥത്തിലെ കത്തിജ്വലിക്കുന്ന സൂര്യന്റെ സ്ഥാനത്ത് അതിനേക്കാള്‍ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനെ മനുഷ്യന്‍ സ്ഥാപിച്ചാല്‍ എന്താണു സംഭവിക്കുകയെന്നത് പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ് ലോകം ഉറ്റുനോക്കുന്നത്. ചിലപ്പോള്‍ ലോകത്തിന്റെ തന്നെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കപ്പെട്ടേക്കാം. അല്ലെങ്കില്‍ എല്ലാം വെന്തുരുകി നശിച്ചേക്കാം എന്നാണ് ഭയപ്പെടുന്നത്. പ്രത്യേകിച്ച് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള അനുഭവമാണ് ഇത് പറയിപ്പിക്കുന്നത്. ഭൂമിയില്‍ ആവശ്യമായ ഊര്‍ജോല്‍പ്പാദം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജഞര്‍ ഭൗമാധിഷ്ടിതമായ സണ്‍സിമുലേറ്റര്‍ നിര്‍മിച്ചത്. ഇതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച് 2019 അവസാനം തന്നെ കൃത്രിമ സൂര്യനെ ലോകത്ത് അവതരിപ്പിക്കുമെന്നാണ് ചൈനീസ് ഗവേഷകരുടെ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. 35 രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് പദ്ധതിക്കു വേണ്ടി ഊണും ഉറക്കുമൊഴിച്ച് ഗവേഷണം നടത്തുന്നത്. 1998 ലാണ് കൃത്രിമ സൂര്യനെ നിര്‍മിക്കാന്‍ ചൈനീസ് ഭരണകൂടം ആദ്യമായി അനുമതി നല്‍കിത്. ആദ്യപദ്ധതിയില്‍ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. കേവലം 60 സെക്കന്റ് മാത്രം പ്രവര്‍ത്തന ശേഷിയുള്ളതായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിക്കുന്ന കൃത്രിമ സൂര്യന് 11 മീറ്റര്‍ ഉയരവും 360 ടണ്‍ ഭാരവുമുണ്ടാവും. 100 ദശലക്ഷം സെല്‍ഷ്യസാണ് ചൂട്. കേരളത്തിലെ കാലാവസ്ഥ 32 മുതല്‍ 40 വരെയായാല്‍ തന്നെ അനുഭവിക്കുന്ന ചൂട് അസഹനീയമാവുമ്പോള്‍ അസ്വസ്ഥരാവുന്ന നമുക്ക് ആലോചിക്കാന്‍ പോലുമാവുന്നില്ല അല്ലേ. ഒരു ലക്ഷം സെക്കന്റ് സമയമെങ്കിലും ഈ ചൂട് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ചൈന നാഷനല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ പ്രതിനിധി ഡോ. ഡ്യുവാന്‍ ഷുരു പറഞ്ഞു.
കൃത്രിമ സൂര്യന്‍ എന്നാണു വിളിക്കുന്നതെങ്കിലും ഇതൊരു ആറ്റമിക് ഫ്യൂഷന്‍ റിയാക്ടറാണ്. ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയാക്ടര്‍. കൃത്രിമ സൂര്യന്‍ പദ്ധതി വിജയിച്ചാല്‍ ശാസ്ത്ര ലോകത്തെ ഊര്‍ജോല്‍പാദനത്തില്‍ വന്‍ വഴിത്തിരിവാമെന്നതില്‍ സംശയമില്ല. നേരത്തേ കൃത്രിമ ചന്ദ്രന്‍, കൃത്രിമ നക്ഷത്രം, ചൊവ്വ, ചാന്ദ്ര യാത്ര തുടങ്ങി നിരവധി ദൗത്യങ്ങള്‍ക്ക് വന്‍ പ്രോല്‍സാഹനം നല്‍കിയ ചൈനയുടെ പുതിയ പദ്ധതിയെ കാത്തിരിക്കുകയാണ് ലോകം.